ആരോഗ്യനില വഷളായി, ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി പ്രഖ്യാപിച്ചു

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജി വെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് പ്രധാനമന്ത്രി പദവി ഒഴിയുന്നത് എന്നാണ് ഷിന്‍സോ ആബെ അറിയിച്ചിരിക്കുന്നത്. 65കാരനായ ഷിന്‍സോ ആബെ ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നിട്ടുളള നേതാവാണ്. ജനങ്ങള്‍ക്ക് വേണ്ടി മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തനിക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് വെള്ളിയാഴ്ച രാജി പ്രഖ്യാപിച്ച് കൊണ്ട് ഷിന്‍സോ ആബെ പറഞ്ഞു.

from Oneindia.in - thatsMalayalam News https://ift.tt/34Gkabi
via IFTTT
Next Post Previous Post