കലാപാഹ്വാനം നടത്തിയത് സോണിയയും രാഹുലും; ഹര്‍ജിയില്‍ നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി
ദില്ലി: കലാപത്തിന് വഴിവെച്ചത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനമാണെന്ന വിമര്‍ശനം ശക്തമായിരുന്നു. സംഭവത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ദില്ലി കലാപത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു ബിജെപി ഉയര്‍ത്തിയ ആരോപണം. ഇപ്പോഴിതാ വിദ്വേഷ പ്രസംഗത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനോട് നിലപാട് തേടി നോട്ടീസ് അയച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി.
from Oneindia.in - thatsMalayalam News https://ift.tt/2T9EonH
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2T9EonH
via IFTTT